Tuesday, June 19, 2012

കീടവും ശലഭവും മുടന്തനും
...............................................

കുരുടന്‍ വെളിച്ചത്തെ തേടുന്നത് പോലെ
മുടന്തന്‍ ആകാശത്തേ കാണുന്നത് പോലെ
കീടത്തിനു ശലഭമാകാന്‍ മോഹം
പൂമ്പൊടികളില്‍ ഒരു പരാഗണം
മധു നുണഞ്ഞുള്ള ജീവിതം
കീടം ഉള്ളറകള്‍ തുറന്നു

വ്യര്‍ത്ഥ ജീവിതമിതു
കെട്ട നിയോഗമെന്ന്
കീടം വിലപിച്ചു
കുരുടനും മുടന്തനും അതേറ്റു കരഞ്ഞു

സ്വപ്നങ്ങള്‍ക്ക് പരിധി വെയ്ക്കാത്തതിനു
ശലഭം കീടത്തെ ശ്വാസിച്ചു
മുടന്തന്‍റെ നിസ്സഹായതയില്‍
ആകാശം സഹതപിച്ചു
ഇരുള് കുരുടന് കൂട്ടുകിടന്നു ..

വെളിച്ചം കുരുടനോട് പറഞ്ഞു
കെട്ടുപോയ കാഴ്ചകള്‍ കണ്ടു
നിന്‍ മനമുരുകുന്നില്ലല്ലോ

ശലഭം കീടത്തിനോട്
പൂക്കള്‍ വാടുന്നതും കരിയുന്നതും
നീയറിയുന്നില്ലല്ലോ

മുടന്തന്‍ താഴോട്ടു നോക്കി
എല്ലാവര്‍ക്കും മുടന്തുള്ളതായി കണ്ടു
കീടത്തിനു സമാധാനമായി
കുരുടനും മുടന്തനും സമാധാനമായി
..............................................................

No comments:

Post a Comment