Thursday, November 8, 2012

അവള്‍

അവള്‍  
..................
...........
കവിത
ടി.സി . സതീശന്‍


മണ്‍ചിരാതുകള്‍ മിഴി തെളിച്ചപ്പോള്‍
അണിയലങ്ങള്‍ മിനുക്കീ
ഉടയാഭരണങ്ങള്‍ അണിഞ്ഞു
മുഖമെഴുത്തിനു കരിമഷിയെഴുതുകയായിരുന്നു
അവള്‍ ..

ഇമകള്‍ പാതിയൊഴിഞ്ഞ്
നിലാവ് നിഴല് കാണാതെ വഴി പിരിഞ്ഞപ്പോള്‍
ഈറന്‍ വാര്‍മുടി കാറ്റില്‍ ചുഴറ്റി , ഉലര്‍ത്തി
മുടിയേറ്റിന്  മുടിയൊരുക്കി ,
മുഖമൊരുക്കുകയായിരുന്നു അവള്‍
മണ്‍ചിരാതുകള്‍ മിഴിയടച്ചപ്പോള്‍ പടിയിറങ്ങീ നിഴലും നിലാവും അണിയലങ്ങളുരിഞ്ഞ് നഗ്നമേനിയില്‍
ദാരകന്റെ ദംഷ്ടകള്‍ക്കു മുന്നില്‍
ആളും തീയായി ഉരുകിയാടുകയാണവള്‍

ഉറഞ്ഞു തുള്ളും  കുരിപ്പുകുമിളകളില്‍
പത്തി പതിവെച്ച്  പതം വെക്കയായിരുന്നു
തന്‍ കോര്‍മ്പല്ലുകള്‍ കുത്തിയിറക്കി
കെട്ടചോര കൊത്തിയെടുത്തു
ദംഷ്ടകള്‍ കൊമ്പു കുഴലുപോലെയാ
ക്കി അവള്‍


വേണ്ട , വീരചരിതമായി കുറിച്ചിടേണ്ടാ
ആണ്ടു തോറും കേട്ടിയാടേണ്ടാ ..
ഇതു ലോകമുറിയില്‍ കെട്ടവാട തീര്‍ക്കുന്നതിനു
മണ്‍ചിരാതിന്‍ വെട്ടത്തില്‍ 
ഒരു കരിമഷിക്കോലം
ഗുരുതി തീര്‍ത്തതെന്നു മാത്രം കരുതീടുക
..............................
............................................

ഇളക്കങ്ങള്‍

ഇളക്കങ്ങള്‍
.........................

ചുംബന ചൂടില്‍
ഇളകിയാടിയത്
എന്നിലെ ഞാനാണ്
നിന്നിലെ നീയുമാണ് 

ഇന്നലേ വരെ
നീയെനിക്കാങ്ങളയായിരുന്നു
ഞാന്‍ നിനക്കു  പെങ്ങളും
ഇന്നതൊന്നുമല്ലാതാക്കിടുന്നുവല്ലോ 

ഈ വൈദ്യുത കാന്തികം ചുംബനം

ചുണ്ടുകള്‍ കോര്‍ത്തപ്പോള്‍
വരണ്ടതു പുഴയായിരുന്നു
തെളിഞ്ഞതു പൊള്ളുന്ന സൂര്യനും
ഇമക്കുഴിയില്‍ തെളിഞ്ഞത്
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ

തെറ്റ് ശരിക്കായും ശരി തെറ്റിനായും
വാദമുഖങ്ങള്‍ തുറക്കുന്നതും
ഉള്ളില്‍ വേവുമൊരഗ്നിയില്‍
ചുട്ടു വെണ്ണീറാവുന്നതും
നിമിഷ നൊടികള്‍ക്കിടയിലല്ലോ സഖേ

മധുരിക്കുന്ന ചുണ്ടില്‍
കനകമൊഴിയായി തീര്‍ന്നതു
വൈദ്യുത കാന്തികം ചുംബനം
കാമം തീര്‍ത്തോരു പ്രണയമത്
പ്രണയംതീര്‍ത്ത കാമമല്ലതു നിശ്ചയം

ചുംബിക്കും മുമ്പേ ചുംബന ചൂടറിഞ്ഞില്ല
ചുംബനചൂട്ടില്‍ കുളിര് കൊണ്ടുപോയതു
എനിക്കെന്‍  ആങ്ങളയെ
നിനക്ക് നിന്‍ പെങ്ങളെയും

നേരാണോ
നെറിയാണോ
നേരും നെറിയും തീര്‍ക്കുമൊരു നൊമ്പരമാണോ
അറിയില്ല നീതിയിന്‍ നൈരന്തര്യമേതെന്ന്

അറിയാതെയെന്നു ചൊല്ലി
ഭീരുവാകാന്‍ ഞാനില്ല
അറിഞ്ഞെന്നുപറഞ്ഞു
കൊമ്പുകുലുക്കി മസ്തകം പൊക്കിടാനു
മില്ല ഞാന്‍

ചുംബനം
ചുടുചുംബനമതു
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ
ഈ വൈദ്യുത കാന്തികം ചുംബനം
..............................

.....................................