Friday, September 21, 2012

സാമൂഹ്യപാഠം

സാമൂഹ്യപാഠം
.....................................................
കവിത
ടി.സി.വി സതീശന്‍

ഏ സീ റൂമിലിരുന്നു
ഞാന്‍ ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച്
എത്യോപ്പ്യായിലെ പട്ടിണിക്കോലങ്ങളെ,
ബൊളീവിയയിലെ നരനായാട്ടിനെ,
ആദിവാസി ഊരുകളിലെ അച്ഛനെയറിയാത്ത
പൈതങ്ങളെ കുറിച്ച് സങ്കടപ്പെട്ടു .
അവിഹിതങ്ങള്‍ കണ്ണീരായി പൊഴിച്ചു

സങ്കടം കണ്ട അനുചാരിക
കയ്യില്‍ റോയല്‍ സല്യൂട്ടുമായി വന്നു
സ്പടിക ഗ്ലാസ്സില്‍ അവളൊഴിച്ച സന്തോഷം
കുടിച്ചു തീര്‍ത്തപ്പോള്‍ എന്റെ സങ്കടം അവളായി

ഊര്‍ജ്ജം .. ഊര്‍ജ്ജത്തെ കുറിച്ച് സംസാരിക്കാം
കൈഗയും കൂടംകുളവും ഞാന്‍ കണ്ടിരുന്നില്ല
സാമ്രാജ്യങ്ങളില്‍ തകര്‍ന്നടിഞ്ഞ ന്യൂക്ലിയര്‍
പ്ലാന്റുകളെ കുറിച്ച് ഞാന്‍ വായിച്ചിരുന്നില്ല

എന്റെ മുന്നിലെ ഊര്‍ജ്ജം റോയല്‍ സല്യൂട്ടായിരുന്നു
ചൂട് പകരും അവളുടെ മൃദുല മേനിയായിരുന്നു,
സഹന സമരവും നിതാന്ത ജാഗ്രതയും ,
സഹശയനത്തിലൂടെ ഞാനനുഭവിച്ചറിഞ്ഞു

കുടിച്ചുതീര്‍ത്ത കള്ളിന്റെ കുടിശ്ശിക
കുടുംബ ബജറ്റിന്റെ മൂന്നിലൊന്ന്
കൂടെയിരുന്നു ചിരിച്ചു കാട്ടി
അവള്‍ കൊണ്ടുപോയത് അതിലുമേറെ ,

കള്ളിറങ്ങി തലയില്‍ വെളിവ് വന്നപ്പോള്‍
ഞാന്‍ പ്രതിസന്ധിയെ കുറിച്ചു പറഞ്ഞു,
ചിലവുകുറഞ്ഞ സൌരോര്‍ജ്ജത്തെ ,
കാറ്റാടി യന്ത്രങ്ങളെ കുറിച്ചു പറഞ്ഞു ..

വൈകിയോടിയ ബുദ്ധിയില്‍
കണ്ണോടു കണ്ണട ചേര്‍ത്തുവെച്ചപ്പോള്‍ ,
കൈഗയില്‍ ആരുമുണ്ടായില്ല .,
കൂടംകുളത്ത് ആരുമുണ്ടായിരുന്നില്ല

വിഗിരണങ്ങള്‍ വിസ്സര്‍ജ്ജ്യങ്ങളായി
എന്റെ കിടപ്പുമുറിയെ കീഴ്പ്പെടുത്തിയത്
വൈകിയാണെങ്കിലും ഞാനറിഞ്ഞു ,
മണ്ണ് മണ്ണല്ലാതായി തീര്‍ന്നിരുന്നു ...
.............................................................................
TC.V.SATHEESAN
SREEREKHA
PO- ANNUR
PAYYANUR -670307
MOB NO : 9447685185