അവള്‍
.............................
കവിത
ടി.സി . സതീശന്‍
മണ്‍ചിരാതുകള്‍ മിഴി തെളിച്ചപ്പോള്‍
അണിയലങ്ങള്‍ മിനുക്കീ
ഉടയാഭരണങ്ങള്‍ അണിഞ്ഞു
മുഖമെഴുത്തിനു കരിമഷിയെഴുതുകയായിരുന്നു
അവള്‍ ..
ഇമകള്‍ പാതിയൊഴിഞ്ഞ് നിലാവ് നിഴല് കാണാതെ വഴി പിരിഞ്ഞപ്പോള്‍
ഈറന്‍ വാര്‍മുടി കാറ്റില്‍ ചുഴറ്റി , ഉലര്‍ത്തി
മുടിയേറ്റിന് മുടിയൊരുക്കി ,
മുഖമൊരുക്കുകയായിരുന്നു അവള്‍
മണ്‍ചിരാതുകള്‍ മിഴിയടച്ചപ്പോള്‍ പടിയിറങ്ങീ നിഴലും നിലാവും അണിയലങ്ങളുരിഞ്ഞ് നഗ്നമേനിയില്‍
ദാരകന്റെ ദംഷ്ടകള്‍ക്കു മുന്നില്‍
ആളും തീയായി ഉരുകിയാടുകയാണവള്‍
ഉറഞ്ഞു തുള്ളും കുരിപ്പുകുമിളകളില്‍
പത്തി പതിവെച്ച് പതം വെക്കയായിരുന്നു
തന്‍ കോര്‍മ്പല്ലുകള്‍ കുത്തിയിറക്കി
കെട്ടചോര കൊത്തിയെടുത്തു
ദംഷ്ടകള്‍ കൊമ്പു കുഴലുപോലെയാക് കി അവള്‍
വേണ്ട , വീരചരിതമായി കുറിച്ചിടേണ്ടാ
ആണ്ടു തോറും കേട്ടിയാടേണ്ടാ ..
ഇതു ലോകമുറിയില്‍ കെട്ടവാട തീര്‍ക്കുന്നതിനു
മണ്‍ചിരാതിന്‍ വെട്ടത്തില്‍ ഒരു കരിമഷിക്കോലം
ഗുരുതി തീര്‍ത്തതെന്നു മാത്രം കരുതീടുക
.............................. .............................. ..............
.............................
കവിത
ടി.സി . സതീശന്‍
മണ്‍ചിരാതുകള്‍ മിഴി തെളിച്ചപ്പോള്‍
അണിയലങ്ങള്‍ മിനുക്കീ
ഉടയാഭരണങ്ങള്‍ അണിഞ്ഞു
മുഖമെഴുത്തിനു കരിമഷിയെഴുതുകയായിരുന്നു
അവള്‍ ..
ഇമകള്‍ പാതിയൊഴിഞ്ഞ് നിലാവ് നിഴല് കാണാതെ വഴി പിരിഞ്ഞപ്പോള്‍
ഈറന്‍ വാര്‍മുടി കാറ്റില്‍ ചുഴറ്റി , ഉലര്‍ത്തി
മുടിയേറ്റിന് മുടിയൊരുക്കി ,
മുഖമൊരുക്കുകയായിരുന്നു അവള്‍
മണ്‍ചിരാതുകള്‍ മിഴിയടച്ചപ്പോള്‍ പടിയിറങ്ങീ നിഴലും നിലാവും അണിയലങ്ങളുരിഞ്ഞ് നഗ്നമേനിയില്‍
ദാരകന്റെ ദംഷ്ടകള്‍ക്കു മുന്നില്‍
ആളും തീയായി ഉരുകിയാടുകയാണവള്‍
ഉറഞ്ഞു തുള്ളും കുരിപ്പുകുമിളകളില്‍
പത്തി പതിവെച്ച് പതം വെക്കയായിരുന്നു
തന്‍ കോര്‍മ്പല്ലുകള്‍ കുത്തിയിറക്കി
കെട്ടചോര കൊത്തിയെടുത്തു
ദംഷ്ടകള്‍ കൊമ്പു കുഴലുപോലെയാക്
വേണ്ട , വീരചരിതമായി കുറിച്ചിടേണ്ടാ
ആണ്ടു തോറും കേട്ടിയാടേണ്ടാ ..
ഇതു ലോകമുറിയില്‍ കെട്ടവാട തീര്‍ക്കുന്നതിനു
മണ്‍ചിരാതിന്‍ വെട്ടത്തില്‍ ഒരു കരിമഷിക്കോലം
ഗുരുതി തീര്‍ത്തതെന്നു മാത്രം കരുതീടുക
..............................
No comments:
Post a Comment