Tuesday, June 19, 2012

നരനും വാനരനും
...............................

ഇരുകൈകള്‍ മാടി
വാനരന്‍ വിളിച്ചൂ
വാ .. നരാ

ഉപാധികളില്ലാത്ത ഒരു പന്തയം
ഉപാധികള്‍ കേട്ടു മാത്രം ശീലമുള്ള
നരന്‍ വാ പൊളിച്ചു

ഈ കൊമ്പില്‍ നിന്നും
ആ കൊമ്പിലേക്ക് ചാടണം
നരന്‍ ചിരിച്ചു

ഇത്രേയുള്ളൂ
നല്ല ട്രിപ്പീസു കളിക്കാരനായ
നരന്‍ ഒന്നല്ല
ഒരൊമ്പതു കൊമ്പുകള്‍ ചാടി
വാനരന്‍ ചിരിച്ചു

No comments:

Post a Comment