മഴ
.....................
മഴ
പ്രണയമാണ്
വിരഹവുമാണ്
ആതുരതകളുടെ
ആകുലതകളുടെ
പെരുമഴയാണ് ..
മീനത്തിലെ ചൂടില്‍
ഒരു പ്രണയലേഖനമായ്
ചാറ്റല്‍ മഴയെത്തുന്നു
വിക്ഷുബ്ദ യൌവ്വനത്തില്‍
മിഴിക്കോണുകളിടറുന്നതുപോല്‍
ചാറ്റല്‍മഴ പെരുമഴയായി തീരുന്നു
സ്വര്‍ണ്ണ നൂലുകള്‍
ഉതിര്‍ക്കുന്ന മഴ
നിറ യൌവ്വനമാണ്
അവിടെ യൌവ്വനം മാത്രമേയുള്ളൂ
പെയ്തൊഴിഞ്ഞ ആകാശം
വാര്‍ദ്ധക്യത്തിന്‍റെ
വിങ്ങലുകളും
തെങ്ങലുകലുമാണ്
വാര്‍ദ്ധക്യം
വിരസതയുടെതാണ് ...
മഴ
ഊര്‍വ്വരതയും വിശുദ്ധിയുമാണ്
പ്രണയം പോലെ
മഴയും പെയ്തു കൊണ്ടേയിരിക്കും
മൂടിക്കെട്ടിയ മേഘങ്ങള്‍
വിരഹത്തിന്‍റെത്
പെയ്തൊഴിയാത്ത മഴ
ക്ഷോഭത്തിന്‍റെത്
തിമര്‍ത്താടുന്ന മഴ
ദുരിതത്തിന്‍റെതുമാണ്
കുടിലുകള്‍ തകര്‍ത്ത്
കുലടയാകുന്ന മഴ
വിരഹത്തിന്‍റെയും
ദുരന്തങ്ങളുടെതുമാണ്
മഴ മഴയായി തന്നെ
പ്രണയത്തിന്‍റെ,
വിരഹത്തിന്‍റെ
പെരുമഴയായി തുടരട്ടേ
.....................................................
.....................
മഴ
പ്രണയമാണ്
വിരഹവുമാണ്
ആതുരതകളുടെ
ആകുലതകളുടെ
പെരുമഴയാണ് ..
മീനത്തിലെ ചൂടില്‍
ഒരു പ്രണയലേഖനമായ്
ചാറ്റല്‍ മഴയെത്തുന്നു
വിക്ഷുബ്ദ യൌവ്വനത്തില്‍
മിഴിക്കോണുകളിടറുന്നതുപോല്‍
ചാറ്റല്‍മഴ പെരുമഴയായി തീരുന്നു
സ്വര്‍ണ്ണ നൂലുകള്‍
ഉതിര്‍ക്കുന്ന മഴ
നിറ യൌവ്വനമാണ്
അവിടെ യൌവ്വനം മാത്രമേയുള്ളൂ
പെയ്തൊഴിഞ്ഞ ആകാശം
വാര്‍ദ്ധക്യത്തിന്‍റെ
വിങ്ങലുകളും
തെങ്ങലുകലുമാണ്
വാര്‍ദ്ധക്യം
വിരസതയുടെതാണ് ...
മഴ
ഊര്‍വ്വരതയും വിശുദ്ധിയുമാണ്
പ്രണയം പോലെ
മഴയും പെയ്തു കൊണ്ടേയിരിക്കും
മൂടിക്കെട്ടിയ മേഘങ്ങള്‍
വിരഹത്തിന്‍റെത്
പെയ്തൊഴിയാത്ത മഴ
ക്ഷോഭത്തിന്‍റെത്
തിമര്‍ത്താടുന്ന മഴ
ദുരിതത്തിന്‍റെതുമാണ്
കുടിലുകള്‍ തകര്‍ത്ത്
കുലടയാകുന്ന മഴ
വിരഹത്തിന്‍റെയും
ദുരന്തങ്ങളുടെതുമാണ്
മഴ മഴയായി തന്നെ
പ്രണയത്തിന്‍റെ,
വിരഹത്തിന്‍റെ
പെരുമഴയായി തുടരട്ടേ
.....................................................
No comments:
Post a Comment