Tuesday, July 10, 2012

ഒരു കുമ്പസാര കുറിപ്പ്
........................................................................
(കവി ഏ . അയ്യപ്പന് .. )
..............................
...........
ടി.സി.വി. സതീശന്‍
.............................................

ഒരു തണല്‍ മരമാകാന്‍
നീ കൊതിച്ചില്ല
ശിശിരമോ വസന്തമോ
നിന്നെ തേടിയെത്തിയതുമില്ല
നീ കത്തുന്ന വെയിലായിരുന്നു
പൊള്ളുന്ന വേനലായിരുന്നു

നിഴലാകാന്‍ നിനക്ക് വയ്യായിരുന്നു
നിഴലാകാന്‍ നീ ആരെയും അനുവദിച്ചതുമില്ല
ത്യാഗത്തിന്‍റെതോ  ലാഭത്തിന്‍റെതോ
ആയ ഒരു കണക്കു പുസ്തകം ഇല്ലായിരുന്നു
നിന്‍റെ ജീവിതത്തിന്‍ താളുകള്‍ നിറച്ചത്
കത്തുന്ന സൂര്യനായിരുന്നു
പൊള്ളുന്ന വെയിലായിരുന്നു ..

പകല്‍ വെളിച്ചത്തില്‍
സൂര്യന് നേരെയുള്ള നിന്‍റെ നിരാസത്തെ
നിഷേധിയെന്നും നിരാശനെന്നും
വിളിച്ചവര്‍ ഈ ശൂന്യതയില്‍
നീ ,
ജീവിതത്തിന്‍റെ പച്ച പരമാര്‍ത്ഥം
എന്നേറ്റു പറയുകയാണ്‌ ..
കാല്‍വരിക്കുന്നിലെ മരക്കുരിശില്‍
വേദനയേറ്റു വാങ്ങിയ യേശുവിനെ പോലെ..

No comments:

Post a Comment