ആലീസും കിളികളും
.............................. ..........................
ആകാശം
പകുത്തുകൊടുക്കാന്‍
അരമനകള്‍ തീരുമാനിച്ചപ്പോള്‍
അടിച്ചുതളിക്കാരി ആലീസ് ചോദിച്ചു
എന്റെ പങ്ക് ..?
വിശുദ്ധ വസ്ത്രമണിഞ്ഞ
വേദസൂക്തങ്ങളുരുരുവിടുന്ന
ദൈവത്തിന്റെ ആള്‍രൂപം പറഞ്ഞു
നീ പെണ്ണല്ലേ ..
നാലാം വേദക്കാരിയല്ലേ ?
നിനക്കെന്തിനു ആകാശം ..?
വിശുദ്ധ വനങ്ങള്‍
പങ്കിട്ടെടുത്തപ്പോള്‍
കിളികള്‍ ചോദിച്ചു
ഞങ്ങളുടെ പങ്ക് ..?
നിങ്ങള്‍ വെറും കിളികളല്ലേ ,
പരന്ന ആകാശം നിങ്ങളുടേത് ,
അരമന മൊഴി അതായിരുന്നു .
ഭൂമിയുടെ പങ്കിട്ടെടുപ്പില്
ആലിസ് ആകാശത്തിനു
കീഴെയുള്ള തൂപ്പുകാരിയായി
കിളികള്‍ ആകാശത്തെ പറവകളായി
ആരും അഞ്ചപ്പം കൊണ്ട്
ആലീസിനെ ഊട്ടിയില്ല
വെള്ളം വീഞ്ഞായതുമില്ല
കിളികള്‍ ആകാശത്തു പറന്നു
ആലിസ് ഭൂമിയിലെ തൂപ്പ് തുടര്‍ന്നു
.............................. .....
..............................
ആകാശം
പകുത്തുകൊടുക്കാന്‍
അരമനകള്‍ തീരുമാനിച്ചപ്പോള്‍
അടിച്ചുതളിക്കാരി ആലീസ് ചോദിച്ചു
എന്റെ പങ്ക് ..?
വിശുദ്ധ വസ്ത്രമണിഞ്ഞ
വേദസൂക്തങ്ങളുരുരുവിടുന്ന
ദൈവത്തിന്റെ ആള്‍രൂപം പറഞ്ഞു
നീ പെണ്ണല്ലേ ..
നാലാം വേദക്കാരിയല്ലേ ?
നിനക്കെന്തിനു ആകാശം ..?
വിശുദ്ധ വനങ്ങള്‍
പങ്കിട്ടെടുത്തപ്പോള്‍
കിളികള്‍ ചോദിച്ചു
ഞങ്ങളുടെ പങ്ക് ..?
നിങ്ങള്‍ വെറും കിളികളല്ലേ ,
പരന്ന ആകാശം നിങ്ങളുടേത് ,
അരമന മൊഴി അതായിരുന്നു .
ഭൂമിയുടെ പങ്കിട്ടെടുപ്പില്
ആലിസ് ആകാശത്തിനു
കീഴെയുള്ള തൂപ്പുകാരിയായി
കിളികള്‍ ആകാശത്തെ പറവകളായി
ആരും അഞ്ചപ്പം കൊണ്ട്
ആലീസിനെ ഊട്ടിയില്ല
വെള്ളം വീഞ്ഞായതുമില്ല
കിളികള്‍ ആകാശത്തു പറന്നു
ആലിസ് ഭൂമിയിലെ തൂപ്പ് തുടര്‍ന്നു
Nannayirikkunnu.................. visit my blog. www.pirappancodan.blogspot.in
ReplyDelete