വെര്‍ജിനിറ്റി
........................
മകളെ ..,
വെര്‍ജിനിറ്റി
ഇരേഴു പതിനാലു കള്ളനുകളാല്‍
പൂട്ടിയിട്ട കറുത്ത പേടകം
നിന്റെ ഓരോ ചവിട്ടടിപ്പാതയിലും
ഓര്‍മ്മപ്പെടുത്തുന്നതും
നിന്നെ ഭയപ്പെടുത്തുന്നതുമായ
കറുത്ത പേടകം
നീയാണൊരുത്തനോട്
മിണ്ടിയാല്‍ ഉടഞ്ഞുപോകാവുന്നത്
പതിനാലു കള്ളന്മാരിലൊരുത്തന്‍
കറുത്ത പേടകത്തിന്‍ താഴ് തുറയ്ക്കുന്നത് കാത്ത്
കണ്ണുകളും കാതുകളും
ചുറ്റും കാവലിരിക്കുകയാണ്
നിരത്തുവക്കില്‍
നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍
നീളുന്ന ഖര പ്രഭാഷണങ്ങള്‍
തെരുവില്‍ നാല് മെഴുകുതിരികള്‍
ഗ്ലിസ്സറിന്‍ തേച്ച കണ്ണുകളില്‍
കിനിഞ്ഞിറങ്ങുന്നു പൊയ്ക്കണ്ണീര്
ചാരമാകാന്‍ വിസമ്മതിക്കുന്ന കനലുകള്‍
തോരാതെ പെയ്യുന്ന കണ്ണുനീരില്‍
അണയാന്‍ കൂട്ടാക്കാത്ത നിന്നെരിവുകള്‍
മകളായി , മരുമകളായി
കൂട്ടാന്‍ ആണൊരുത്തന്‍ കാണില്ല
കൂടെ പെണ്ണൊരുത്തിയും കാണില്ല
വെര്‍ജിനിറ്റി
ഇരേഴു പതിനാലു കള്ളനുകളാല്‍
പൂട്ടിയിട്ട കറുത്ത പേടകം
രാവും പകലും
നീ കരുതിയിരിക്കേണ്ട കറുത്ത പേടകം .
.............................. .........................
* കള്ളന്‍ = താഴിനകത്തെ ലിവര്‍
........................
മകളെ ..,
വെര്‍ജിനിറ്റി
ഇരേഴു പതിനാലു കള്ളനുകളാല്‍
പൂട്ടിയിട്ട കറുത്ത പേടകം
നിന്റെ ഓരോ ചവിട്ടടിപ്പാതയിലും
ഓര്‍മ്മപ്പെടുത്തുന്നതും
നിന്നെ ഭയപ്പെടുത്തുന്നതുമായ
കറുത്ത പേടകം
നീയാണൊരുത്തനോട്
മിണ്ടിയാല്‍ ഉടഞ്ഞുപോകാവുന്നത്
പതിനാലു കള്ളന്മാരിലൊരുത്തന്‍
കറുത്ത പേടകത്തിന്‍ താഴ് തുറയ്ക്കുന്നത് കാത്ത്
കണ്ണുകളും കാതുകളും
ചുറ്റും കാവലിരിക്കുകയാണ്
നിരത്തുവക്കില്‍
നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍
നീളുന്ന ഖര പ്രഭാഷണങ്ങള്‍
തെരുവില്‍ നാല് മെഴുകുതിരികള്‍
ഗ്ലിസ്സറിന്‍ തേച്ച കണ്ണുകളില്‍
കിനിഞ്ഞിറങ്ങുന്നു പൊയ്ക്കണ്ണീര്
ചാരമാകാന്‍ വിസമ്മതിക്കുന്ന കനലുകള്‍
തോരാതെ പെയ്യുന്ന കണ്ണുനീരില്‍
അണയാന്‍ കൂട്ടാക്കാത്ത നിന്നെരിവുകള്‍
മകളായി , മരുമകളായി
കൂട്ടാന്‍ ആണൊരുത്തന്‍ കാണില്ല
കൂടെ പെണ്ണൊരുത്തിയും കാണില്ല
വെര്‍ജിനിറ്റി
ഇരേഴു പതിനാലു കള്ളനുകളാല്‍
പൂട്ടിയിട്ട കറുത്ത പേടകം
രാവും പകലും
നീ കരുതിയിരിക്കേണ്ട കറുത്ത പേടകം .
..............................
* കള്ളന്‍ = താഴിനകത്തെ ലിവര്‍
No comments:
Post a Comment