അരിമണികളും അരിപ്രാവുകളും
.............................. ......................................................
ടി.സി.വി.സതീശന്‍
മുറ്റത്ത് ത്രാവിയിട്ട
നെല്ലുചിനക്കുമ്പോള്‍
അരിപ്രാവുകളുടെ ഉള്ളില്‍
അരിമണികളായിരുന്നു
അന്നത്തെ അന്നാഹാരമായിരുന്നു
മടിക്കുത്തഴിഞ്ഞപ്പോള്‍
നാഭിയില്‍ കൈയ്യമര്‍ന്നപ്പോള്‍
അയാള്‍ക്ക് കാളയുടെ കരുത്ത്
വിയര്‍പ്പില്‍ കുളിര്‍ത്ത
അവളുടെ ഉള്ളില്‍ ..
അന്നത്തെ അരിയാഹാരമായിരുന്നു
അന്നേക്കുപോലും
തികച്ചുണ്ണാന്‍ അവള്‍ക്കായില്ല
അരിപ്രാവുകള്‍ക്കും ..
നെല്ല് ചിനച്ചതും ഉടുമുണ്ടഴിച്ചതും
അന്നേരത്തെ അരിയാഹാരത്തിന്
അപ്പം ചുട്ടപ്പോള്‍
കണ്ണന്‍ ചിരട്ടയ്ക്ക് സന്ദേഹം
കുട്ടിയ്ക്ക് വിശക്കുന്നുണ്ടാവുമോ ?
കളിമണ്ണു കൊണ്ട് വയറ്റിലെ തീ
കെടുത്താനുള്ള വിദ്യ എനിക്കറിയില്ലല്ലോ?
കണ്ണില്‍ ആര്‍ത്തി പെയ്തിറങ്ങിയ
കുട്ടി കൈകൊണ്ട് വയറു തടവി
വെളുത്ത അരിമണികള്‍
പശിയടക്കിയ വയര്‍
ഇരുട്ടകന്ന അടുക്കള ..
അരിപ്രാവുകള്‍ ക്രാവി
കുട്ടി വയറ്റത്തടിച്ചു
ഉടുമുണ്ടഴിയാതിരിക്കാന്‍
അവള്‍ ചേല മുറുക്കിപ്പിടിച്ചു
.............................. ............................
..............................
ടി.സി.വി.സതീശന്‍
മുറ്റത്ത് ത്രാവിയിട്ട
നെല്ലുചിനക്കുമ്പോള്‍
അരിപ്രാവുകളുടെ ഉള്ളില്‍
അരിമണികളായിരുന്നു
അന്നത്തെ അന്നാഹാരമായിരുന്നു
മടിക്കുത്തഴിഞ്ഞപ്പോള്‍
നാഭിയില്‍ കൈയ്യമര്‍ന്നപ്പോള്‍
അയാള്‍ക്ക് കാളയുടെ കരുത്ത്
വിയര്‍പ്പില്‍ കുളിര്‍ത്ത
അവളുടെ ഉള്ളില്‍ ..
അന്നത്തെ അരിയാഹാരമായിരുന്നു
അന്നേക്കുപോലും
തികച്ചുണ്ണാന്‍ അവള്‍ക്കായില്ല
അരിപ്രാവുകള്‍ക്കും ..
നെല്ല് ചിനച്ചതും ഉടുമുണ്ടഴിച്ചതും
അന്നേരത്തെ അരിയാഹാരത്തിന്
അപ്പം ചുട്ടപ്പോള്‍
കണ്ണന്‍ ചിരട്ടയ്ക്ക് സന്ദേഹം
കുട്ടിയ്ക്ക് വിശക്കുന്നുണ്ടാവുമോ ?
കളിമണ്ണു കൊണ്ട് വയറ്റിലെ തീ
കെടുത്താനുള്ള വിദ്യ എനിക്കറിയില്ലല്ലോ?
കണ്ണില്‍ ആര്‍ത്തി പെയ്തിറങ്ങിയ
കുട്ടി കൈകൊണ്ട് വയറു തടവി
വെളുത്ത അരിമണികള്‍
പശിയടക്കിയ വയര്‍
ഇരുട്ടകന്ന അടുക്കള ..
അരിപ്രാവുകള്‍ ക്രാവി
കുട്ടി വയറ്റത്തടിച്ചു
ഉടുമുണ്ടഴിയാതിരിക്കാന്‍
അവള്‍ ചേല മുറുക്കിപ്പിടിച്ചു
..............................
Good........................Manoharamayirikkunnu...
ReplyDeletethx
ReplyDelete