അ 'യെന്നൊരക്ഷരം കളവുപോയപ്പോൾ
--------------------------------------------------------------
മച്ചകത്തായിരുന്നൊളിപ്പിച്ചുവെച്ചതു,
ഭാസ്കരൻ കിഴക്കുണർന്നതേയുള്ളൂ,
ആദ്യമുണർന്നതിന്നും നീലാംബരി തന്നെ,
അവൾ മകളെ വിളിച്ചെന്നെയും വിളിച്ചു
രാത്രിയായിരിക്കണം അവർ വന്നതു,
ആര്?
മകൾ ചോദിച്ചു
കള്ളൻ ..
നീലാംബരി കിതയ്ക്കുന്നു
' അവർ '
ബഹുവചനമല്ലേ ?
ഒന്നിൽ കൂടുതൽ ആളുണ്ടായിരിക്കണം
പ്രൈമറിക്ലാസ്സിൽ മലയാളം പഠിപ്പിക്കുന്ന
ഞാൻ,മകളുടെ സംശയമപ്പാടെ തീർത്തതും
അക്ഷരവൈരിയാകാശത്തു പാറിപ്പറന്നു
ഇരതേടുമാ പ്രാപ്പിടിയൻ കൊത്തിയെടുത്തതു
' അ ' യെന്നയാദ്യാക്ഷരമല്ലോ,
--------------------------------------------------------------
കവിത
ടി.സി.വി.സതീശൻ
ഇരുളുംവെയിലുമറിയാതൊ,രുച്ചയ്ക് കു
വായ്പ്പൊതി കെട്ടി കുടങ്ങളിലാക്കി,
അമ്പത്തിയൊന്നക്ഷരങ്ങൾ മറച്ചു വെച്ചു വായ്പ്പൊതി കെട്ടി കുടങ്ങളിലാക്കി,
ആദ്യമുണർന്നതിന്നും നീലാംബരി തന്നെ,
അവൾ മകളെ വിളിച്ചെന്നെയും വിളിച്ചു
മച്ചകത്തിന്റെ,താഴാരോ പൊളിച്ചിരിക്കുന്നു
കത്തികൊണ്ടു കുത്തിനോവിച്ചിട്ടുണ്ട് രാത്രിയായിരിക്കണം അവർ വന്നതു,
രാത്രിയാറും മുന്നേ പോയിക്കാണണം
മകൾ ചോദിച്ചു
കള്ളൻ ..
നീലാംബരി കിതയ്ക്കുന്നു
'അ'യില്ലാതൊരടുപ്പകത്തു പുകയുന്നു
ബഹുവചനമല്ലേ ?
ഒന്നിൽ കൂടുതൽ ആളുണ്ടായിരിക്കണം
പ്രൈമറിക്ലാസ്സിൽ മലയാളം പഠിപ്പിക്കുന്ന
ഞാൻ,മകളുടെ സംശയമപ്പാടെ തീർത്തതും
അക്ഷരവൈരിയാകാശത്തു പാറിപ്പറന്നു
ഇരതേടുമാ പ്രാപ്പിടിയൻ കൊത്തിയെടുത്തതു
' അ ' യെന്നയാദ്യാക്ഷരമല്ലോ,
മമ അംഗഭംഗം വന്ന് മാതൃഭാഷ
ഉള്ളിലെ വിങ്ങല് തേങ്ങി,തേങ്ങിത്തീർത്തു
കട്ടോണ്ടുപോയവൻ ചുട്ടുതിന്നോട്ടെയെന്നു,
തുഞ്ചത്തൊരു കിളി വീണ്ടും കരഞ്ഞു
ഉണ്ടില്ലു,റങ്ങിയില്ലന്നാരുമേ,
നേരംവേളുക്കേ ഭാഷപോലുമില്ലാതാവു,മീ
ലോകത്തു,ഉണ്ണാവൃതം, ഉറങ്ങാവൃതം
നോറ്റിരിരുന്നവർ രാപ്പകൽ വെളുപ്പിച്ചു
നേരംവേളുക്കേ ഭാഷപോലുമില്ലാതാവു,മീ
ലോകത്തു,ഉണ്ണാവൃതം, ഉറങ്ങാവൃതം
നോറ്റിരിരുന്നവർ രാപ്പകൽ വെളുപ്പിച്ചു
അ പോയപ്പോൾ അമ്മ പോയി
അമ്മപോയപ്പോൾ അമ്മി പോയി,
അമ്മിക്കുട്ടിയും പോയി ...
അമ്മപോയപ്പോൾ അമ്മി പോയി,
അമ്മിക്കുട്ടിയും പോയി ...
അച്ഛനിറങ്ങവേ അറിവിന്റെ അലിവുമിറങ്ങി
അ -
അമ്മയാണ,ച്ഛനാണ്
അലിവാണറിവാണു,അരമാണ്
അമ്മക്കരച്ചിലിൽ മക്കളും കരഞ്ഞു
പൈതൃകം,പൈതൃകം കട്ടോണ്ടുപോയല്ലോ അമ്മയാണ,ച്ഛനാണ്
അലിവാണറിവാണു,അരമാണ്
അമ്മക്കരച്ചിലിൽ മക്കളും കരഞ്ഞു
അമ്പതുകൊണ്ടു നീ,
അമ്പതിനായിരത്തെയൂട്ടുക
ഉള്ളതു ഓണമായുണ്ണുക മലയാളമേ,
അമ്പതിനായിരത്തെയൂട്ടുക
ഉള്ളതു ഓണമായുണ്ണുക മലയാളമേ,
തത്ക്ഷണം ഗസറ്റിൽ വിജ്ഞാപനമായതു,
ടിപ്പണി ഭാഷയിലക്ഷരമൊന്നു കുറഞ്ഞു .
------------------------------ ------------------------------ -------------------------
------------------------------
* നീലാംബരി രാഗമാണ് താരാട്ടിന് സാധാരണ ഉപയോഗിക്കാറുള്ളത്.
------------------------------ ------------------------------ ------------------------
------------------------------
ടി.സി.വി.സതീശൻ
ശ്രീരേഖ , അന്നൂർ , പയ്യന്നൂർ - 670307
മൊബൈൽ നമ്പർ ...... 9447685185
No comments:
Post a Comment