ഉത്തരയുടെ വിലാപം
.............................. ...........
സുഭദ്രേ , നീയുറങ്ങുകയാണോ
പാര്ഥന് വിലപിച്ചു
വ്യൂഹങ്ങള്‍ കടക്കേണ്ട വഴികള്‍ തീര്‍ന്നില്ലല്ലോ
മകര ,കൂര്‍മ്മ , സര്‍പ്പ വ്യൂഹങ്ങള്‍ കടന്നതല്ലേയുള്ളൂ
താണ്ടാന്‍ ഇനിയുമെത്ര ദൂരങ്ങള്‍ കിടക്കുന്നൂ സഖേ
ചക്രവ്യൂഹത്തിലകപ്പെട്ടവന് അഭിമന്യൂ
ചതിയാല്‍ അവന് കവച കുണ്ഡലങ്ങള്‍ അഴിഞ്ഞു വീണതും
കൊടുംചതിയുടെ ഗദയാല് പിളര്‍ന്ന
തലയില്‍ നിന്നൊഴുകും നിണത്തെ നോക്കി ഗുരുവരന്‍
തന്ത്ര കുതത്ര കുലപതി ദ്രോണന്
കണ്ണിറുക്കി മോണകാട്ടി ചിരിച്ചൂ ,രസിച്ചൂ
വിരശൂരനാം കര്‍ണ്ണാ
നാണമില്ലല്ലോ നിനക്കീ കൊടുംവഞ്ചനക്ക് കൂട്ടിരിക്കുവാന്‍
പിന്നില്‍ നിന്നുമെയ്തോരമ്പിലെ
വീര പരാക്രമം നാളെയെങ്ങിനെ നാലാള്
കൂടിയിരുന്നു പറയുമെന്നത് ഓര്‍ത്തതേയില്ല നീയ്
ദുശ്ശാസനപുത്രനവന്
വേണ്ടാ വേണ്ടയധികം പറയേണ്ടതില്ല
നേരെന്ത് നെറിയെന്തെന്നതേതു മറിയാത്ത
ദുര്മ്മോഹകാരന് ദുശ്ശാസനന് തന്നെയല്ലോ അവന് തന്ത
ഒഴുകുന്ന നിണത്തില്‍
പിടയുന്ന കഴുത്തില്‍ നോക്കി
ഉത്തരയവള്‍ നെഞ്ചത്തടിച്ചു വിലപിച്ചൂ
തീയാണ് കണ്ണില്‍ ചുടുനീരാണുതിരുന്നതു
ഇല്ല തളിര്ക്കില്ലൊരു പച്ചപ്പുമീ ഭൂവില്‍
പാര്‍ത്ഥാ ..
നിയിതൊന്നും കേള്‍ക്കുന്നതും കാണുന്നതുമില്ലേ
എന്തെങ്കിലുമൊരുത്തരം നല്കീടുകയുടന്
ഉത്തരമില്ലാത്ത അവള് തന് ചോദ്യശരങ്ങള്‍ക്കു
പാതി വെച്ചൊഴിഞ്ഞ മാര്‍ഗ്ഗങ്ങള്‍
നീ പതിയെ ചൊല്ലികൊടുക്കുക കാതില്‍
നേരിന്റെ നേര് പറഞ്ഞുകൊടുക്കുക
ഉത്തര തന് കണ്ണീര്ശാപമേറ്റു കരിയും
ഈ പച്ചപ്പിനെ കാത്തു കൊള്ളുക പാര്‍ത്ഥാ
വേണ്ടായിനിയൊരു നിണബലി, നരബലി
വേണ്ടാ നമുക്കു ചതിയില്‍ പൂണ്ടൊരു ശത്രുരാജ്യവും
നേരിന്റെ നെറിയുടെ നാട്ടില്‍ നേരല്ലാത്തതൊന്നും വേണ്ടാ
സുഭദ്രേ , എഴുന്നേല്ക്കുക
പാതി മറഞ്ഞ സത്യത്തെ കേട്ടുകൊള്‍ക നീ
പടര്‍ക്കളത്തില്‍ ചതിയാല്‍ പിടയും
ഇനിയൊരഭിമന്യുവിനെ പെറ്റിടാതെ നോക്കീടുക
പച്ചയാം പച്ചപ്പില്‍ ചോരവീണു ചുവക്കാതെ നോക്കുക നീയ്
എല്ലാം കണ്ട് ഉള്ളില്‍ ചിരിക്കും കൃഷ്ണാ
ഉത്തരയവള്‍ തന് പതിയെ കൊടുക്കുവാന്‍
എന്തുണ്ട് നിന്‍കയ്യില്‍ ആ കള്ളച്ചിരിയല്ലാതെ
ഉപദേശങ്ങളുടെ ഉപദേശീ
നിനക്ക് നമോ :വായം ചൊല്ലുന്നു ഈയുള്ളവന് .
..............................

ഡിസൈന്‍ മാറ്റുക ..വായന നടക്കുന്നില്ല സര്
ReplyDelete