ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !! ..............................തെങ്ങില്‍ നിന്നും വീണു രാമന്‍.....
കാലൊടിഞ്ഞു വേദന കൊണ്ട് പുളയുന്നു
അയാളെ നോക്കി അവര്‍ പറഞ്ഞു
ദൈവം കാത്തു ,
ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ ,
സമാധാനപ്പെടുക ..
പുഴയില്‍ വീണു മരിച്ച
കുട്ടിയുടെ അമ്മ രഞ്ജിനി നെഞ്ചു പൊട്ടി കരയുന്നു
വിധി , ദൈവത്തിനു നന്ദി പറയുക
അവര്‍ സമാശ്വസിപ്പിച്ചു
അമ്പത്തിയൊന്നു വെട്ടുകളേറ്റ്
മുഖം വികൃതമാക്കപ്പെട്ടു കൊല്ലപ്പെട്ടവന്‍റെ ഭാര്യയോടു ,
അച്ഛന്‍റെ മൃതശരീരത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന മകനോട്
അവര്‍ പറഞ്ഞു ... വിധി ,
അച്ഛന്‍ രക്തസാക്ഷിയാണ്
ഭര്‍ത്താവ് രക്തസാക്ഷിയാണ്
രക്തസാക്ഷിയാവുക ചെറിയ കാര്യമല്ല
വിധി , ദൈവം കാത്തു ,
ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ
സുരക്ഷിതമായ ഈ മൂന്നു വാക്കുകളില്‍ കുടുക്കി
ജീവിതം ആടിത്തീര്‍ക്കുകയും
ആഘോഷിക്കുകയും ചെയ്യുകയാണ് നമ്മള്‍ .
ഒരു ദിവസം വിധി
നമ്മോടു ചോദിച്ചേക്കാം
ആയ കാലത്ത് ഒന്നും ചെയ്തില്ലല്ലോ
പിന്നെ എന്തിനീ കണ്ണീരു പൊഴിക്കുന്നു ?
ഉത്തരം മുട്ടി അന്നു നമുക്ക് പറയാം
ദൈവം കാത്തു ,
വിധി ., ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ .
No comments:
Post a Comment